Search This Blog

Wednesday, 1 April 2015

CHICKEN FRY ( NADAN) ചിക്കന്‍ ഫ്രൈ (നാടന്‍) ENGLISH & MALAYALAM

ആവശ്യമുളള സാധനങ്ങള്‍
ചിക്കന്‍ (കഷണങ്ങളാക്കിയത് ) - 1 കിലോ
ഗരം മസാല  1 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി  - 1 1/2ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി  - 1 ടീസ്പൂണ്‍
ഉപ്പ്  - പാകത്തിന്
വറ്റല്‍മുളക്  - 8 എണ്ണം
കറിവേപ്പില  - രണ്ടുതണ്ട്
ഉള്ളി  -10 എണ്ണം
വെളുത്തുള്ളി  -10 അല്ലി
ഇഞ്ചി  - ഒരു വലിയ കഷണം
എണ്ണ  - ആവശ്യത്തിന്
തക്കാളി  - 1 (ഇടത്തരം)
തയ്യാറാക്കുന്ന വിധം
 കഷണങ്ങളാക്കിയ ചിക്കന്‍ കഴുകി വൃത്തിയാക്കി അതില്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ചിക്കന്‍ എണ്ണയില്‍ പൊരിച്ചെടുത്ത് മാറ്റിവയ്ക്കുക. (അധികം എണ്ണ ഉപയോഗിക്കാത്തവര്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ വളരെ കുറച്ചു വെള്ളം ചേര്‍ത്ത് കുക്കറില്‍വച്ചു വേവിച്ചശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക) ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഇവ മിക്സിയില്‍ അരച്ചത് ചിക്കന്‍ വറുത്ത എണ്ണയില്‍ത്തന്നെ വഴറ്റിയെടുക്കുക. നന്നായി വഴന്നുവരുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്തു വഴറ്റുക. നന്നായി യോജിച്ചുവരുമ്പോള്‍ ചതച്ച മുളകും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തിളക്കി അഞ്ചു പത്തുമിനിട്ട് ഇളംതീയില്‍ വറുത്തെടുക്കുക. നാടന്‍ചിക്കന്‍ ഫ്രൈ റെഡി.

INGREDIENTS
Chicken- 1 kg (cut it into pieces)
Garam Masala - 1 1/2teaspoon
Pepper Powder - 1 1/2 teaspoon
Turmeric Powder - 1 teaspoon
Shallots - 10
Red Chilly (Dried Chilly) - 8 no (crushed)
Salt - to taste
Garlic - 10 cloves
Ginger - 1 big piece
Oil- For frying
Tomato - 1 (chopped)
Curry Leaves - 2 branches

PREPARATION
   Marinate the Chicken with Turmeric powder, Garam masala, Pepper powder and Salt and keep it aside for half an hour.Then fry the Chicken in hot oil.(Cook the marinated chicken in a cooker before frying to reduce the use of oil.) Grind the Shallots, Ginger, and Garlic in a mixie and saute this in the same oil.Add chopped tomato to this and saute well. Then add crushed Chilly and Curry Leaves to it and saute. Finally add the fried Chicken and fry for 5-10 min in low flame. Tasty Nadan Chicken Fry is ready. Garnish it with chopped Onion and chopped Tomato. SERVE and ENJOY....
   

No comments:

Post a Comment