കുട്ടനാടൻ ശൈലിയിലുണ്ടാക്കുന്ന താറാവ് കറി വളരെ രുചികരവും പ്രഖ്യാതവുമാണ്. ഈ ഈസ്റ്റർ ദിനത്തിൽ പത്തിരിക്കും കള്ളപ്പത്തിനുമൊക്കെ ഒപ്പം വിളമ്പാൻ കുട്ടനാടൻ താറാവ്കറി ആവട്ടെ. ആവശ്യമുള്ള സാധനങ്ങൾ
താറാവിറച്ചി - 1 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത് )
മഞ്ഞൾപ്പൊടി - 1/ 2 ടീസ്പൂണ്‍
ഇഞ്ചി - ഒരു കഷണം (ചതച്ചത് )
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് - 1/2 ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് -1/2 ടീസ്പൂണ്‍
വിനാഗിരി - 2 ടീസ്പൂണ്‍
ഉള്ളി - 1/2 കപ്പ് (നേർമ്മയായി അരിഞ്ഞത്)
ഇഞ്ചി - 1 കഷണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 10 (അരിഞ്ഞത്)
പച്ചമുളക് - 4 (നീളത്തിൽ കീറിയത്)
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
പാചക എണ്ണ - ആവശ്യത്തിന്
[തേങ്ങാപ്പാൽ - 1/2 കപ്പ് (ആവശ്യമുണ്ടെങ്കിൽ മാത്രം )]
ഉപ്പ് - പാകത്തിന്
പാചകരീതി
താറാവിറച്ചി നന്നായി കഴുകിവൃത്തിയാക്കിയ ശേഷം തൊലിയോടുകൂടി ചെറിയ കഷണങ്ങളായി മുറിക്കുക. അതിൽ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, കുരുമുളക് ചതച്ചത്, പെരുംജീരകം ചതച്ചത്, വിനാഗിരി, ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് ഇറച്ചി അരമണിക്കൂർ വയ്ക്കുക. അര മണിക്കൂർ കഴിയുമ്പോൾ മാരിനേറ്റ് ചെയ്ത താറാവിറച്ചി കുക്കറിൽ വേവിക്കുക. (താറാവിറച്ചിക്ക് കോഴിയെ അപേക്ഷിച്ച് വേവ് കൂടുതലാണ് )
അടുപ്പിൽ ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിൽ എണ്ണയൊഴിച്ച് ഉള്ളി വഴറ്റുക. വഴന്നുവരുമ്പോൾ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. നല്ല ഗോൾഡെൻ നിറമാവുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റുക.വഴന്ന മണം വരുമ്പോൾ ഇതിലേക്ക് വേവിച്ച ഇറച്ചി ചേർത്ത് ഇളംതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. (ഇതിലേക്ക് വേണമെങ്കിൽ തേങ്ങാപ്പാൽ ചേർക്കാം.) കറിവേപ്പിലയും ഗരംമസാലപൊടിയും 1 ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേർത്ത് 10-15 മിനിറ്റ് ഇളം തീയിൽ വേവിക്കാം.ചാറു കുറുകുമ്പോൾ തീ അണക്കാം. അരമണിക്കൂറിനു ശേഷം വിളമ്പാം.
INGREDIENTS
INGREDIENTS
Duck(Tharavu) -1kg (cut into medium pieces)
Turmeric powder-1/2teaspoon
Coriander powder-1/2 teaspoon
Ginger-1 piece (crushed)
Garlic-5 cloves(crushed)
Pepper-1/2 teaspoon (crushed)
Fennel seeds-1/2 teaspoon
Vinegar-2 tablespoon
Salt - to taste
Shallots/small onion-1/2 cup (thinly sliced)
Ginger-1' piece (chopped)
Garlic-10
cloves (chopped)
Green chilly-4 (slit lengthwise)
Curry leaves-2 sprigs
Coriander powder-11/2 teaspoon
Chilly powder-1 teaspoon
Pepper powder-1 teaspoon
Garam masala-1 teaspoon
(Coconut milk-half cup(optional))
Cooking Oil- as required
Method:
Cut the cleaned duck into medium sized pieces with skin.Marinate the cleaned duck pieces with Turmeric Powder, Coriander Powder, crushed Ginger and Garlic, crushed Pepper, Fennel Seeds, Vinegar and Salt and marinate for at least 30 minutes.After 30 minutes,pressure cook the marinated meat in a pressure cooker until it cooked. (Duck usually takes more time to get cooked compared to chicken). Heat oil in a kadai and add thinly sliced small onion and saute till they begin to turn soft, add crushed ginger,garlic and green chilly and cook until it turns lightly golden brown colour. Add Coriander Powder, Chilly Powder to it and stir in low-medium heat. Then add cooked meat to this and cook this in a medium heat.Add some more salt. Add coconut milk if necessary. Add curry leaves, garam masala powder and pepper powder to this and cook in a low flame for 10-15 minutes till the gravy thickens, Switch off the flame and allow it for keeping 30 minutes before serving. then serve with APPAM, IDIYAPPAM and PATHIRI
No comments:
Post a Comment