നെത്തോലി പീര പറ്റിച്ചത്
ചേരുവകൾ
നെത്തോലി (വൃത്തിയാക്കി കഴുകി എടുത്തത്) - 1/2 കിലോ
തേങ്ങ - അരമുറി (ചിരകിയത്)
ചെറിയ ഉള്ളി - 5-8
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 8-10 (നെടുകെ പിളർന്നത്)
ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
കുടംപുളി - 4-5 കഷണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1/4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
തേങ്ങ, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. (കൂടുതൽ അരയരുത്.) ഈ അരപ്പ് ഒരു മണ്‍ചട്ടിയിൽ ഇട്ടു അല്പം വെള്ളം ചേർത്ത് കലക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന നെത്തോലി, ഉലുവാപ്പൊടി, പച്ചമുളക്,കറിവേപ്പില, കുടംപുളി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി അടുപ്പിൽ വക്കുക. തിളച്ചു വരുമ്പോൾ ചട്ടി ഒന്ന് വട്ടം ചുറ്റിക്കുകയോ തവി ഉപയോഗിച്ച് ഇളക്കുകയോ ചെയ്ത ശേഷം തീ കുറയ്ക്കുക. (ഇളക്കുമ്പോൾ മീൻകഷണങ്ങൾ പൊടിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.) മീൻ വെന്തു വെള്ളം വറ്റി തോരൻപോലെയാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കാം. നെത്തോലി പീര പറ്റിച്ചത് റെഡി. ചൂട് ചോറിനൊപ്പം കഴിക്കാം. (നെത്തോലി കാത്സ്യം സമ്പുഷ്ടമായതിനാൽ എല്ലുകളുടെ വളർച്ചക്കും ബലത്തിനും ഉത്തമം)
No comments:
Post a Comment