Search This Blog

Friday, 10 April 2015

NETHOLI THORAN ( നെത്തോലി പീരപറ്റിച്ചത്)


നെത്തോലി പീര പറ്റിച്ചത്

ചേരുവകൾ
നെത്തോലി (വൃത്തിയാക്കി കഴുകി എടുത്തത്‌) - 1/2 കിലോ
തേങ്ങ - അരമുറി (ചിരകിയത്)
ചെറിയ ഉള്ളി - 5-8
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 8-10 (നെടുകെ പിളർന്നത്)
ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില  - 2 തണ്ട്
കുടംപുളി - 4-5 കഷണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1/4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
തേങ്ങ, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. (കൂടുതൽ അരയരുത്.) ഈ അരപ്പ് ഒരു മണ്‍ചട്ടിയിൽ ഇട്ടു അല്പം വെള്ളം ചേർത്ത് കലക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന നെത്തോലി, ഉലുവാപ്പൊടി, പച്ചമുളക്,കറിവേപ്പില, കുടംപുളി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി അടുപ്പിൽ വക്കുക. തിളച്ചു വരുമ്പോൾ ചട്ടി ഒന്ന് വട്ടം ചുറ്റിക്കുകയോ തവി ഉപയോഗിച്ച് ഇളക്കുകയോ ചെയ്ത ശേഷം തീ കുറയ്ക്കുക. (ഇളക്കുമ്പോൾ മീൻകഷണങ്ങൾ പൊടിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.) മീൻ വെന്തു വെള്ളം വറ്റി തോരൻപോലെയാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കാം. നെത്തോലി പീര പറ്റിച്ചത് റെഡി. ചൂട് ചോറിനൊപ്പം കഴിക്കാം. (നെത്തോലി കാത്സ്യം സമ്പുഷ്ടമായതിനാൽ എല്ലുകളുടെ വളർച്ചക്കും ബലത്തിനും ഉത്തമം) 

Sunday, 5 April 2015

CARROT MANGO PUNCH (MALAYALAM & ENGLISH)

ചേരുവകൾ
കാരറ്റ്  - 2 (തൊലി കളഞ്ഞു കഷണങ്ങളാക്കിയത്)
പച്ച മാങ്ങാ - 1 (തൊലി കളഞ്ഞു കഷണങ്ങളാക്കിയത്)
ഇഞ്ചി - ഒരു കഷണം (തൊലി കളഞ്ഞു മുറിച്ചത്)
പഞ്ചസാര - പാകത്തിന്
ഐസ് ക്യുബ്സ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
   കാരറ്റും മാങ്ങയും ഇഞ്ചിയും പഞ്ചസാരയും അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം ആവശ്യത്തിനു വെള്ളം ചേർത്ത് ഐസ് ക്യുബുകൾ ഇട്ടു കുടിക്കാം. വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ ഒരു ആരോഗ്യപാനീയമാണിത്.

INGREDIENTS
Carrot - 2 (peeled)
Raw Mango - 1 (peeled)
Ginger - 1 piece
Sugar - to taste
Ice Cubes - a few
Water - 3 cup
PREPARATION
   Cut Carrot, Mango and Ginger into small pieces and put it in a mixie with sugar and water. Juice it up and add sufficient water. Serve in glasses and put ice cubes in each glasses. It s a tasty and healthy drink in Summer.

GOBI 65 (MALAYALAM & ENGLISH)

കോളിഫ്ളവര്‍ 65 ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് . ഇത് നമുക്ക് തികച്ചും ആരോഗ്യകരമായി വീട്ടില്‍ത്തന്നെ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്ളവര്‍ (വൃത്തിയാക്കി പൂക്കളായി അടര്‍ത്തിയെടുത്തത് ) - 2 കപ്പ്,
കോണ്‍ഫ്ളോര്‍  - 1 കപ്പ്
മൈദ/ആട്ട  -1/2 കപ്പ്
കറിവേപ്പില (അരിഞ്ഞത് ) - 3 തണ്ട്
മല്ലിയില (അരിഞ്ഞത് )  -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2  ടീസ്പൂണ്‍
മുളക് (അരച്ചത് ) - 1 ടീസപൂണ്‍
കുരുമുളക്പൊടി - 1 ടീസ്പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്  -1 ടീസ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉപ്പ്  - പാകത്തിന്
എണ്ണ  - വറുക്കാന്‍
പച്ചമുളക് ( നെടുകെ കീറിയത്) _ 2
കറിവേപ്പില  - രണ്ടുതണ്ട്
തയ്യാറാക്കുന്ന വിധം
   ആട്ട, കോണ്‍ഫ്ളോര്‍ , ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , മുളക് അരച്ചത്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി ,ഉപ്പ് ഇവ അല്പം വെള്ളവും ചേര്‍ത്തു കലക്കി കൊഴുത്ത ബാറ്റര്‍ തയ്യാറാക്കുക. ഇതിലേക്ക് അരിഞ്ഞ കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്തു നന്നായി യോജിപ്പിച്ച ശേഷം വൃത്തിയാക്കിവച്ചിരിക്കുന്ന കോളിഫ്ളവര്‍ ഈ ബാറ്ററില്‍ ഇട്ട് നന്നായി ഇളക്കുക. ശേഷം ചൂടായ എണ്ണയില്‍ കോളിഫ്ളവര്‍കഷണങ്ങളിട്ട് വറുത്തു കോരുക. നല്ലവണ്ണം മൊരിഞ്ഞുകിട്ടാന്‍ വറുത്തുകോരിയ കോളിഫ്ളവര്‍ വീണ്ടും എണ്ണയില്‍ വറുക്കുക. ഒപ്പം പച്ചമുളകും കറിവേപ്പിലയും എണ്ണയില്‍ വറുത്തു കോരി ചൂടോടെ സോസ് കൂട്ടി കഴിക്കാം.
INGREDIENTS
Cauliflower - 2 cups (blanched and cut into florets)
Corn flour - 1 cup
Maida / Wheat Flour - 1/2 cup
Curry Leaves - 3 springs (chopped)
Coriander Leaves (chopped) - 2 tablespoon
Turmeric Powder - 1/2 teaspoon
Red Chilly Paste - 1 teaspoon
Pepper powder - 1 teaspoon
Ginger- Garlic Paste - 1 teaspoon
Garam Masala - 1 teaspoon
Salt - to taste
Oil - to fry
Curry Leaves - 2 springs
Green Chilly - 2 (split lengthwise)
PREPARATION
   Mix Atta, Corn Flour, Ginger- Garlic paste, Chilly Paste, Turmeric Powder, Pepper Powder,Salt and Water and make a thick batter. Add chopped Curry Leaves and Coriander Leaves to this batter and pour it on the Cauliflower and mix well.Then fry the Cauliflower in oil and keep aside. Finally double fry the Cauliflower so that it get crispy Add Green Chilly and Curry Leaves and fry with Cauliflower. Enjoy GOBI 65 hot with Sauce.

   Have you prepared any recipes from this blog? Do you like this? If you like this, please share your experiences and comments. Thank you.


  

Saturday, 4 April 2015

KUTTANADAN DUCK CURRY (കുട്ടനാടന്‍ താറാവുകറി) (ENGLISH & MALAYALAM)

കുട്ടനാടൻ ശൈലിയിലുണ്ടാക്കുന്ന  താറാവ് കറി വളരെ രുചികരവും പ്രഖ്യാതവുമാണ്. ഈ ഈസ്റ്റർ ദിനത്തിൽ പത്തിരിക്കും കള്ളപ്പത്തിനുമൊക്കെ  ഒപ്പം വിളമ്പാൻ കുട്ടനാടൻ താറാവ്കറി ആവട്ടെ. ആവശ്യമുള്ള സാധനങ്ങൾ 
താറാവിറച്ചി - 1 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത് )
മഞ്ഞൾപ്പൊടി  - 1/ 2  ടീസ്പൂണ്‍ 
ഇഞ്ചി - ഒരു കഷണം (ചതച്ചത് )
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
മല്ലിപ്പൊടി - 1 ടീസ്പൂണ്‍ 
കുരുമുളക് ചതച്ചത്  - 1/2 ടീസ്പൂണ്‍ 
പെരുംജീരകം ചതച്ചത് -1/2 ടീസ്പൂണ്‍ 
വിനാഗിരി - 2 ടീസ്പൂണ്‍ 
ഉള്ളി - 1/2 കപ്പ് (നേർമ്മയായി അരിഞ്ഞത്)
ഇഞ്ചി -  1 കഷണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 10 (അരിഞ്ഞത്)
പച്ചമുളക് - 4 (നീളത്തിൽ കീറിയത്)
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍ 
കുരുമുളകുപൊടി -1 ടീസ്പൂണ്‍ 
ഗരംമസാല - 1 ടീസ്പൂണ്‍ 
പാചക എണ്ണ  - ആവശ്യത്തിന് 
[തേങ്ങാപ്പാൽ - 1/2 കപ്പ് (ആവശ്യമുണ്ടെങ്കിൽ മാത്രം )]
ഉപ്പ് - പാകത്തിന് 
പാചകരീതി 
   താറാവിറച്ചി നന്നായി കഴുകിവൃത്തിയാക്കിയ ശേഷം തൊലിയോടുകൂടി ചെറിയ കഷണങ്ങളായി മുറിക്കുക. അതിൽ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, കുരുമുളക് ചതച്ചത്, പെരുംജീരകം ചതച്ചത്, വിനാഗിരി, ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് ഇറച്ചി അരമണിക്കൂർ വയ്ക്കുക. അര മണിക്കൂർ കഴിയുമ്പോൾ മാരിനേറ്റ് ചെയ്ത താറാവിറച്ചി കുക്കറിൽ വേവിക്കുക. (താറാവിറച്ചിക്ക് കോഴിയെ അപേക്ഷിച്ച് വേവ് കൂടുതലാണ് )
   അടുപ്പിൽ ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിൽ എണ്ണയൊഴിച്ച് ഉള്ളി വഴറ്റുക. വഴന്നുവരുമ്പോൾ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. നല്ല ഗോൾഡെൻ നിറമാവുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റുക.വഴന്ന മണം വരുമ്പോൾ ഇതിലേക്ക് വേവിച്ച ഇറച്ചി ചേർത്ത് ഇളംതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. (ഇതിലേക്ക് വേണമെങ്കിൽ തേങ്ങാപ്പാൽ ചേർക്കാം.) കറിവേപ്പിലയും ഗരംമസാലപൊടിയും 1 ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേർത്ത് 10-15 മിനിറ്റ് ഇളം തീയിൽ വേവിക്കാം.ചാറു കുറുകുമ്പോൾ തീ അണക്കാം. അരമണിക്കൂറിനു ശേഷം വിളമ്പാം.
 INGREDIENTS
Duck(Tharavu) -1kg (cut into medium pieces)
Turmeric powder-1/2teaspoon
Coriander powder-1/2 teaspoon
Ginger-1 piece (crushed)
Garlic-5 cloves(crushed) 
Pepper-1/2 teaspoon (crushed)
Fennel seeds-1/2 teaspoon
Vinegar-2 tablespoon  
Salt -  to taste
Shallots/small onion-1/2 cup (thinly sliced) 
Ginger-1' piece (chopped)
Garlic-10
cloves (chopped)
Green chilly-4 (slit lengthwise)
Curry leaves-2 sprigs
Coriander powder-11/2 teaspoon
Chilly powder-1 teaspoon
Pepper powder-1 teaspoon  
Garam masala-1 teaspoon 
(Coconut milk-half cup(optional))
Cooking Oil- as required 
Method:
Cut the cleaned duck into medium sized pieces with skin.Marinate the cleaned duck pieces with Turmeric Powder, Coriander Powder, crushed Ginger and Garlic, crushed Pepper, Fennel Seeds, Vinegar and Salt and marinate for at least 30 minutes.After 30 minutes,pressure cook the marinated meat in a pressure cooker until  it cooked. (Duck usually takes more time to get cooked compared to chicken). Heat oil in a kadai and add thinly sliced small onion  and saute till they begin to turn soft, add crushed ginger,garlic and green chilly and cook until it turns lightly golden brown colour. Add Coriander Powder, Chilly Powder to it and stir in low-medium heat. Then add cooked meat to this and cook this in a medium heat.Add some more salt. Add coconut milk if necessary. Add curry leaves, garam masala powder and pepper powder to this and cook in a low flame for 10-15 minutes till the gravy thickens, Switch off the flame and allow it for keeping 30 minutes before serving. then serve with APPAM, IDIYAPPAM and PATHIRI

EASTER WISHES FOR ALL

CHICKEN STEW

CHICKEN STEW

   Hai Friends, 


Today I am presenting an Eater Special Item - Chicken Stew. It is a side dish of Appam, Palappam or Idiyappam.



CHICKEN STEW


INGREDIENTS
Chicken - 1/2 kg
Onion - 2 ( cut it into square pieces)
Green Chilly - 4
Ginger-Garlic Paste - 1 1/2 teaspoon
Carrot - 1 (cut to small pieces)
Beans - 10 (chopped)
Green Peas - 1/2 cup
Potato - 1 (cut it into square pieces)
Curry Leaves - 2 branches
Cashew Nut paste - 10
Garam masala- 1 1/2 teaspoon
Pepper Powder - 1 1/2 teaspoon
Coconut Milk (Ist) - 1 cup
Coconut Milk (2nd) - 1 1/2 cup
Salt - to taste
Coconut Oil - 1 table spoon

PREPARATION
Cook the Chicken with salt, Pepper powder, Potato pieces  and 1 glass water in a cooker for 5 min. Cook the vegetables (carrot, beans and green peas) in a steamer for 10 min and keep aside. Put the Garam masala in a hot pan and add some Oil to it. Add Onion, Ginger Garlic Paste,Green Chilly and Curry leaves to it and saute.( Dont allow to change the colour of Onion) Add the cooked vegetables and mix well. Add coconut milk (2nd) and cook it for 5 min. Add the cooked Chicken and Potato to it and cook this for 5-10 min in low flame. Mix the Cashew nut paste to the Coconut Milk (1st) and add it to the curry. Cook it in low flame until the gravy gets thick. Add some Pepper powder and stir well and turn off the stove. Serve it with APPAM and PATHIRI..

Wednesday, 1 April 2015

CHICKEN FRY ( NADAN) ചിക്കന്‍ ഫ്രൈ (നാടന്‍) ENGLISH & MALAYALAM

ആവശ്യമുളള സാധനങ്ങള്‍
ചിക്കന്‍ (കഷണങ്ങളാക്കിയത് ) - 1 കിലോ
ഗരം മസാല  1 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി  - 1 1/2ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി  - 1 ടീസ്പൂണ്‍
ഉപ്പ്  - പാകത്തിന്
വറ്റല്‍മുളക്  - 8 എണ്ണം
കറിവേപ്പില  - രണ്ടുതണ്ട്
ഉള്ളി  -10 എണ്ണം
വെളുത്തുള്ളി  -10 അല്ലി
ഇഞ്ചി  - ഒരു വലിയ കഷണം
എണ്ണ  - ആവശ്യത്തിന്
തക്കാളി  - 1 (ഇടത്തരം)
തയ്യാറാക്കുന്ന വിധം
 കഷണങ്ങളാക്കിയ ചിക്കന്‍ കഴുകി വൃത്തിയാക്കി അതില്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ചിക്കന്‍ എണ്ണയില്‍ പൊരിച്ചെടുത്ത് മാറ്റിവയ്ക്കുക. (അധികം എണ്ണ ഉപയോഗിക്കാത്തവര്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ വളരെ കുറച്ചു വെള്ളം ചേര്‍ത്ത് കുക്കറില്‍വച്ചു വേവിച്ചശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക) ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഇവ മിക്സിയില്‍ അരച്ചത് ചിക്കന്‍ വറുത്ത എണ്ണയില്‍ത്തന്നെ വഴറ്റിയെടുക്കുക. നന്നായി വഴന്നുവരുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്തു വഴറ്റുക. നന്നായി യോജിച്ചുവരുമ്പോള്‍ ചതച്ച മുളകും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തിളക്കി അഞ്ചു പത്തുമിനിട്ട് ഇളംതീയില്‍ വറുത്തെടുക്കുക. നാടന്‍ചിക്കന്‍ ഫ്രൈ റെഡി.

INGREDIENTS
Chicken- 1 kg (cut it into pieces)
Garam Masala - 1 1/2teaspoon
Pepper Powder - 1 1/2 teaspoon
Turmeric Powder - 1 teaspoon
Shallots - 10
Red Chilly (Dried Chilly) - 8 no (crushed)
Salt - to taste
Garlic - 10 cloves
Ginger - 1 big piece
Oil- For frying
Tomato - 1 (chopped)
Curry Leaves - 2 branches

PREPARATION
   Marinate the Chicken with Turmeric powder, Garam masala, Pepper powder and Salt and keep it aside for half an hour.Then fry the Chicken in hot oil.(Cook the marinated chicken in a cooker before frying to reduce the use of oil.) Grind the Shallots, Ginger, and Garlic in a mixie and saute this in the same oil.Add chopped tomato to this and saute well. Then add crushed Chilly and Curry Leaves to it and saute. Finally add the fried Chicken and fry for 5-10 min in low flame. Tasty Nadan Chicken Fry is ready. Garnish it with chopped Onion and chopped Tomato. SERVE and ENJOY....