Search This Blog

Saturday 28 March 2015

PALAK GREENY KEBAB (MALAYALAM & ENGLISH)

ആവശ്യമായ സാധനങ്ങള്‍
പാലക്ചീര - ഒരു കെട്ട്
മല്ലിയില - ഒരു കെട്ട്
ഗ്രീന്‍പീസ് (കുതിര്‍ത്തു ചതച്ചത്) 1/2 കപ്പ്
ബീന്‍സ് (അരിഞ്ഞത്) - 1/2 കപ്പ്
ഇഞ്ചി - പച്ചമുളക് (അരച്ചത്)  - 1 1/2 ടീസ്പൂണ്‍
കാപ്സികം (ചെറുതായി അരിഞ്ഞത്) - 1/2 കപ്പ്
ജീരകപ്പൊടി - 1 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍- 3 ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്) - 2 (വലുത്)
ഉപ്പ്  - പാകത്തിന്
പാചകഎണ്ണ- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
   പാലക് ചീരയും മല്ലിയിലയും കഴുകിവൃത്തിയാക്കിയ ശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ രണ്ടുമിനിട്ട് മുക്കിവച്ച ശേഷം എടുത്തുമാറ്റുക. തണുക്കുമ്പോള്‍ വെള്ളം പിഴിഞ്ഞുകളഞ്ഞ ശേഷം ചെറുതായി അരിയുക. ഒരു ഫ്രൈപാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂ ടാകുമ്പോള്‍ യഥാക്രമം കാപ്സിക്കം, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തു വഴറ്റുക. രണ്ടുമൂന്നു മിനിട്ട് വേവിച്ച ശേഷം അടുപ്പില്‍നിന്നു മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാലക് ചീര, മല്ലിയില, ജീരകപ്പൊടി, ഇഞ്ചി - പച്ചമുളക് പേസ്റ്റ്, വഴറ്റിയ പച്ചക്കറികള്‍, കോണ്‍ഫ്ളോര്‍, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയിലാക്കി ചൂടാക്കിയ എണ്ണയില്‍ ഇട്ട് ഇരുവശവും മൊരിച്ചെടുക്കുക. മീതേ മല്ലിയില തൂവുക. കബാബ് റെഡി. ചൂടോടെ സോസ് കൂട്ടിക്കഴിക്കാം.

INGREDIENTS 
PALAK  or SPINACH  - 25 Leaves (blanched )
Coriander Leaves - 1 cup (blanched )
Green Peas - 1/2 cup (half crushed )
Beans - 1/2 cup (finely chopped )
Ginger - Green Chilly Paste - 1 1/2 teaspoon
Capsicum (finely chopped) - 1/2 cup
Cumin Seed Powder - 1 teaspoon
Corn Flour -3 tablespoon
Potato - 2 Boiled and mashed)
Cooking Oil - for shallow frying
Salt - to taste
METHOD OF PREPARATION 
Squeeze all the water from blanched PALAK and Coriander leaves and chop it. In a hot pan pour some oil and put chopped Capsicum, Beans and crushed Green Peas respectively and saute it. Stir well and turn off the stove after 3 minutes, Keep it aside and allow it to cool. Take the mashed Potato in a vessel and add Spinach, Coriander Leaves, Corn flour, Garlic - Green Chilly paste, sauted vegetables, cumin seed powder and salt and mix it well. Then take a small quantity from it and make small balls and make it in a shape as desired. Shallow fry both the sides of the Kebab. Palak Greeny Kebab is ready and serve hot with tomato ketchup. ENJOY.....





No comments:

Post a Comment