Search This Blog

Thursday 19 March 2015

CHILLY SCRAMBLED EGG (HOT'N SPICY) (MALAYALAM & ENGLISH)

CHILLY SCRAMBLED EGG (HOT'N SPICY)

ആവശ്യമുള്ള സാധനങ്ങൾ
മുട്ട - 4
സവാള - 1( ചെറുതായി അരിഞ്ഞത്)
കാപ്സികം - 1 (ചെറുതായി അരിഞ്ഞത് )
ഇഞ്ചി - ഒരു കഷണം (അരിഞ്ഞത് )
വെളുത്തുള്ളി - 6 അല്ലി (ചെറുതായി അരിഞ്ഞത് )
പച്ചമുളക് - 3 (ചെറുതായി അരിഞ്ഞത്)
കാരറ്റ് - 1 (ഗ്രേറ്റ് ചെയ്തത് )
മല്ലിയില - ഒരു പിടി (അരിഞ്ഞത് )
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
പെരുംജീരകം - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞൾപൊടി - 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
പാചക എണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്
പാചകരീതി
   ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.
ഇതിൽ ജീരകം, പെരുംജീരകം ഇവ ചേർക്കുക. അതിനു ശേഷം സവാള, വെളുത്തുള്ളി ഇവ  ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് വഴറ്റണം. നന്നായി വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കാപ്സികം, കാരറ്റ്, മല്ലിയില ഇവ ചേർത്ത് നന്നായി ഇളക്കി ചേർക്കുക. 2,3  മിനിട്ട് അടച്ചുവച്ചു വേവിച്ച ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ഇളക്കുക. നന്നായി തോർന്നുകഴിയുംപോൾ അടുപ്പിൽ നിന്നിറക്കി ചൂടോടെ വിളമ്പാം.

INGREDIENTS
Egg- 4
Onion- 1(chopped)
Capsicum- 1(chopped)
Ginger- 1 piece(chopped)
Garlic- 6 cloves
Green Chilly- 3(chopped)
Carrot- 1 (grated)
Coriander Leaves - a few (chopped)
Mustard Seeds-1/2 tsp
Cumin Seeds- 1/4tsp
Fennel Seeds- 1/2 tsp
Chilly Powder- 1 tsp
Turmeric Powder - 1/4 tsp
Garam Masala- 1 tsp
Pepper Powder- 1 tsp
Salt- To taste
Cooking Oil- 1tsp

METHOD OF PREPARATION
   Heat oil in a Pan and crackle the Mustard seeds, and  add Cumin seeds and Fennel seeds. Add onion and garlic to it and saute for some time. Then add ginger and green chilly and saute again. Then add chilly powder, turmeric powder, garam masala, pepper powder and salt and stir well. Then add Capsicum, carrot and coriander leaves and mix well. Cover the pan with a lid for 2-3 min. Finally add egg and stir well for 2 min.  CHILLY CAPSICUM SCRAMBLED EGG IS READY. Remove from stove and garnish it with coriander leaves,  and serve hot with chapati or rice.

No comments:

Post a Comment