Search This Blog

Sunday 29 March 2015

CUCUMBER MANGO DELIGHT (MALAYALAM &ENGLISH)

കുക്കുമ്പര്‍ മാംഗോ ഡിലൈറ്റ്  (ചുമ്മാ ഇരിക്കട്ടെ ഒരു സ്റ്റൈലൻ പേര്) വെള്ളരിക്കയുടെ ശരീരത്തെ തണുപ്പിക്കാനുള്ള കഴിവ് പ്രശസ്തമാണല്ലോ. ഒപ്പം പച്ചമാങ്ങയുടെ കുളിര്‍മ്മയും ഇഞ്ചിയുടെ സ്വാദും ചേര്‍ന്നാലോ??? വേനൽച്ചൂടിൽ  കുളിര്‍മ്മയേകാന്‍ ഒരു ആരോഗ്യപാനീയം ഇതാ... 
ആവശ്യമായ സാധനങ്ങള്‍ 
വെള്ളരിക്ക (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)  - 2 കപ്പ് 
പച്ചമാങ്ങാ - 1 (തൊലികളഞ്ഞ് കഷണങ്ങളാക്കിയത്) 
ഇഞ്ചി  - വലിയ ഒരു കഷണം (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) 
പഞ്ചസാര - പാകത്തിന് 
തയ്യാറാക്കുന്ന വിധം 
   വെള്ളരിക്കയും മാങ്ങയും ഇഞ്ചിയും പഞ്ചസാരയും അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് അരിച്ചെടുക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. സ്വാദിഷ്ടമായ കുക്കുമ്പര്‍ മാംഗോ ഡിലൈറ്റ് റെഡി.

INGREDIENTS
Cucumber (Peeled and sliced) - 2 Cup
Raw Mango -1 (peeled and sliced)
Ginger - 1 Big piece(peeled and chopped)
Sugar - to taste
PREPARATION
Take cucumber, mango,ginger, sugar and a little water in a juicer and juice up. Add some more water and ice cubes and serve. ENJOY this Health Drink in SUMMER...

Saturday 28 March 2015

PEPPER CORN (MALAYALAM & ENGLISH)

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ആരോഗ്യപ്രദമായ വിഭവമാണ് ഇത്.
ആവശ്യമായ സാധനങ്ങൾ
സ്വീറ്റ് കോണ്‍ - 2 കപ്പ്‌
കുരുമുളക് പൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി - 1 ടീസ്പൂണ്‍
നാരങ്ങാനീര് - 1 ടേബിൾസ്പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില (അരിഞ്ഞത്) - 1 ടീസ്പൂണ്‍
പാചകരീതി
   സ്വീറ്റ്കോണ്‍ (ചോളം) മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം ആവിയിൽ 15 മിനിറ്റു നേരം പുഴുങ്ങിയെടുക്കുക. ഇതിലേക്ക് കുരുമുളകുപൊടിയും നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. മീതെ മല്ലിയില വിതറുക. ചൂടോടെ കഴിക്കാം.

PEPPER CORN 

INGREDIENTS
Sweet Corn - 2 cup
Pepper Powder - 1 1/2 teaspoon
Turmeric Powder - 1 teaspoon
Salt - to taste
Lemon Juice - 1 tablespoon
Coriander Leaves (chopped) - 1 teaspoon
PREPARATION
   Combine Sweet Corn, Turmeric powder and Salt and mix well. Steam cook the Corn in a steamer for about 15 minutes. Add pepper powder and Lemon juice and mix well. decorate with Coriander leaves. Serve hot.
   

PALAK GREENY KEBAB (MALAYALAM & ENGLISH)

ആവശ്യമായ സാധനങ്ങള്‍
പാലക്ചീര - ഒരു കെട്ട്
മല്ലിയില - ഒരു കെട്ട്
ഗ്രീന്‍പീസ് (കുതിര്‍ത്തു ചതച്ചത്) 1/2 കപ്പ്
ബീന്‍സ് (അരിഞ്ഞത്) - 1/2 കപ്പ്
ഇഞ്ചി - പച്ചമുളക് (അരച്ചത്)  - 1 1/2 ടീസ്പൂണ്‍
കാപ്സികം (ചെറുതായി അരിഞ്ഞത്) - 1/2 കപ്പ്
ജീരകപ്പൊടി - 1 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍- 3 ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്) - 2 (വലുത്)
ഉപ്പ്  - പാകത്തിന്
പാചകഎണ്ണ- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
   പാലക് ചീരയും മല്ലിയിലയും കഴുകിവൃത്തിയാക്കിയ ശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ രണ്ടുമിനിട്ട് മുക്കിവച്ച ശേഷം എടുത്തുമാറ്റുക. തണുക്കുമ്പോള്‍ വെള്ളം പിഴിഞ്ഞുകളഞ്ഞ ശേഷം ചെറുതായി അരിയുക. ഒരു ഫ്രൈപാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂ ടാകുമ്പോള്‍ യഥാക്രമം കാപ്സിക്കം, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തു വഴറ്റുക. രണ്ടുമൂന്നു മിനിട്ട് വേവിച്ച ശേഷം അടുപ്പില്‍നിന്നു മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാലക് ചീര, മല്ലിയില, ജീരകപ്പൊടി, ഇഞ്ചി - പച്ചമുളക് പേസ്റ്റ്, വഴറ്റിയ പച്ചക്കറികള്‍, കോണ്‍ഫ്ളോര്‍, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയിലാക്കി ചൂടാക്കിയ എണ്ണയില്‍ ഇട്ട് ഇരുവശവും മൊരിച്ചെടുക്കുക. മീതേ മല്ലിയില തൂവുക. കബാബ് റെഡി. ചൂടോടെ സോസ് കൂട്ടിക്കഴിക്കാം.

INGREDIENTS 
PALAK  or SPINACH  - 25 Leaves (blanched )
Coriander Leaves - 1 cup (blanched )
Green Peas - 1/2 cup (half crushed )
Beans - 1/2 cup (finely chopped )
Ginger - Green Chilly Paste - 1 1/2 teaspoon
Capsicum (finely chopped) - 1/2 cup
Cumin Seed Powder - 1 teaspoon
Corn Flour -3 tablespoon
Potato - 2 Boiled and mashed)
Cooking Oil - for shallow frying
Salt - to taste
METHOD OF PREPARATION 
Squeeze all the water from blanched PALAK and Coriander leaves and chop it. In a hot pan pour some oil and put chopped Capsicum, Beans and crushed Green Peas respectively and saute it. Stir well and turn off the stove after 3 minutes, Keep it aside and allow it to cool. Take the mashed Potato in a vessel and add Spinach, Coriander Leaves, Corn flour, Garlic - Green Chilly paste, sauted vegetables, cumin seed powder and salt and mix it well. Then take a small quantity from it and make small balls and make it in a shape as desired. Shallow fry both the sides of the Kebab. Palak Greeny Kebab is ready and serve hot with tomato ketchup. ENJOY.....





Thursday 26 March 2015

MUSHROOM CUTLET (MALAYALAM & ENGLISH)

ആവശ്യമുള്ള സാധനങ്ങൾ
കൂണ്‍ - 250 ഗ്രാം
 സവാള  - 2 (വലുത്) (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - ഒരു കഷണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 5 അല്ലി (ചെറുതായി അരിഞ്ഞത്)
പച്ച മുളക് - 2 (ചെറുതായി അരിഞ്ഞത്)
ഗരം മസാല - 1ടീസ്പൂണ്‍
മുളക് പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂണ്‍
ഉരുള കിഴങ്ങ് - 1 (പുഴുങ്ങി പൊടിച്ചത്)
കോണ്‍ഫ്ലോർ - 1 ടേബിൾ സ്പൂണ്‍
പാചക എണ്ണ - ആവശ്യത്തിന്
റൊട്ടിപ്പൊടി - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - ഒരു തണ്ട് (അരിഞ്ഞത്)
പാകം ചെയ്യുന്ന വിധം 
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌  കൂണ്‍ 3 മിനിറ്റ് വേവിക്കുക. വെള്ളം കളഞ്ഞ ശേഷം കൂണ്‍ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ചെറുതായി അരിഞ്ഞു എടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ചതച്ച ഇഞ്ചിയും, വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും  ചേർത്ത്  വഴറ്റുക. കൂണ്‍ 10 മിനിട്ടു നേരം ഇളം തീയിൽ വെള്ളം വറ്റുന്ന വരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും  ഗരം മസാലയും  ,ഉപ്പും  ,കറി വേപ്പില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി തണുക്കാൻ മാറ്റി വെയ്ക്കുക. തണുത്ത ശേഷം പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക  . ചെറിയ ഉരുളകളായി ഉരുട്ടി കൈ കൊണ്ട് അമർത്തി ഷേപ്പ് ചെയ്യുക. കോണ്‍ഫ്ലോർ വെള്ളത്തിൽ കലക്കി  കൂണ്‍ ഉരുളകൾ അതിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി തിളച്ച എണ്ണയിൽ വറുത്തു എടുക്കുക.

INGREDIENTS
Mushroom - 250gm
Onion - 1 (Big) (finely chopped)
Garlic - 5 cloves (finely chopped)
Ginger - 1" piece (finely chopped)
Green Chilly - 2 (finely chopped)
Chilly Powder - 1/2 teaspoon
Potato - 2 (boiled and mashed)
Turmeric Powder - 1/2 teaspoon
Garam Masala - 1 teaspoon
Curry Leaves - 1 branch (chopped)
Corn Flour - 1 table spoon
Cooking Oil - to fry
Bread Powder - 1/2 cup
Salt - to taste
METHOD
   Boil water in a vessel and add Mushroom in it and boil for 3 minutes. Drain the water from the mushroom and allow it to cool. Squeeze all the water from mushroom and chop it and keep aside. Pour 1/2 teaspoon oil in a hot pan and add chopped onion to it and saute well. Add Ginger, Garlic, Green Chilly to it and saute. Add chopped Mushroom to it and saute well for 10 minutes in low flame to evaporate all water from it. Add Chilly Powder, Turmeric Powder, Garam Masala, Salt and chopped Curry Leaves and stir well. Turn off the stove and allow the mixture to cool. Mix it well with mashed potato. Make small balls from it and shape it as desired. Mix Corn Flour with water and make a loose solution. Dip the Mushroom balls in Corn Flour solution and cover it with Bread Powder and fry it in oil. Mushroom Cutlet is ready. Serve hot with Sauce.

Thursday 19 March 2015

CHILLY SCRAMBLED EGG (HOT'N SPICY) (MALAYALAM & ENGLISH)

CHILLY SCRAMBLED EGG (HOT'N SPICY)

ആവശ്യമുള്ള സാധനങ്ങൾ
മുട്ട - 4
സവാള - 1( ചെറുതായി അരിഞ്ഞത്)
കാപ്സികം - 1 (ചെറുതായി അരിഞ്ഞത് )
ഇഞ്ചി - ഒരു കഷണം (അരിഞ്ഞത് )
വെളുത്തുള്ളി - 6 അല്ലി (ചെറുതായി അരിഞ്ഞത് )
പച്ചമുളക് - 3 (ചെറുതായി അരിഞ്ഞത്)
കാരറ്റ് - 1 (ഗ്രേറ്റ് ചെയ്തത് )
മല്ലിയില - ഒരു പിടി (അരിഞ്ഞത് )
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
പെരുംജീരകം - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞൾപൊടി - 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
പാചക എണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്
പാചകരീതി
   ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.
ഇതിൽ ജീരകം, പെരുംജീരകം ഇവ ചേർക്കുക. അതിനു ശേഷം സവാള, വെളുത്തുള്ളി ഇവ  ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് വഴറ്റണം. നന്നായി വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കാപ്സികം, കാരറ്റ്, മല്ലിയില ഇവ ചേർത്ത് നന്നായി ഇളക്കി ചേർക്കുക. 2,3  മിനിട്ട് അടച്ചുവച്ചു വേവിച്ച ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ഇളക്കുക. നന്നായി തോർന്നുകഴിയുംപോൾ അടുപ്പിൽ നിന്നിറക്കി ചൂടോടെ വിളമ്പാം.

INGREDIENTS
Egg- 4
Onion- 1(chopped)
Capsicum- 1(chopped)
Ginger- 1 piece(chopped)
Garlic- 6 cloves
Green Chilly- 3(chopped)
Carrot- 1 (grated)
Coriander Leaves - a few (chopped)
Mustard Seeds-1/2 tsp
Cumin Seeds- 1/4tsp
Fennel Seeds- 1/2 tsp
Chilly Powder- 1 tsp
Turmeric Powder - 1/4 tsp
Garam Masala- 1 tsp
Pepper Powder- 1 tsp
Salt- To taste
Cooking Oil- 1tsp

METHOD OF PREPARATION
   Heat oil in a Pan and crackle the Mustard seeds, and  add Cumin seeds and Fennel seeds. Add onion and garlic to it and saute for some time. Then add ginger and green chilly and saute again. Then add chilly powder, turmeric powder, garam masala, pepper powder and salt and stir well. Then add Capsicum, carrot and coriander leaves and mix well. Cover the pan with a lid for 2-3 min. Finally add egg and stir well for 2 min.  CHILLY CAPSICUM SCRAMBLED EGG IS READY. Remove from stove and garnish it with coriander leaves,  and serve hot with chapati or rice.

Tuesday 17 March 2015

WELCOME TO MAGIC RECIPES.....

മാജിക്‌ റെസിപീസിന്റെ പാചകശാലയിലേക്ക്‌ സുസ്വാഗതം.

 ഭക്ഷണം തന്നെ ഔഷധം. തികച്ചും ആരോഗ്യപൂർണ്ണവും രുചികരവുമായ ആഹാരം ശീലമാക്കുന്നതിനായി ഞങ്ങളുടെ അടുക്കളയിൽ പരീക്ഷിച്ച് സ്വാദിഷ്ടമെന്നു തോന്നിയ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പാചകപരീക്ഷണങ്ങളിൽ താത്പര്യമുള്ളവർക്കായി അവതരിപ്പിക്കുന്നു. നാടൻ കറിക്കൂട്ടുകൾ മുതൽ ചൈനീസ് വിഭവങ്ങൾ ഉൾപ്പെടെ പാചകകലയുടെ ഒരു കലവറ ഏവർക്കും മുന്നിൽ തുറന്നിടട്ടെ. ഇഷ്ടപ്പെടുന്നവർ ഷെയർ ചെയ്യാനും പ്രോത്സാഹിപ്പിക്കാനും മറക്കില്ലല്ലോ. ഏവർക്കും ഹൃദയംഗമമായ   നന്ദി